തൃശൂർ ; കൊരട്ടി ചിറങ്ങരയിൽ പുലിയെ കണ്ടതായി സൂചനയെ തുടർന്ന് ജനം പരിഭ്രാന്തിയിൽ. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയാണ് പണ്ടാരത്തിൽ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.
വളർത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്. നായയെ കാണാനില്ല. പുലി കൊണ്ടു പോയെന്നാണു കരുതുന്നത്. ഇൻസ്പെക്ടർ അമൃത രംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി.വനം വകുപ്പിലും വിവരം അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ പുലിയെ കണ്ടതായി വിവരം പടർന്നതോടെ നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ്.
തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് പുലി ഓടി മറഞ്ഞെന്നാണു വീട്ടുകാർ പറയുന്നത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.