ആരാകും ഡിജിപി..? മുന്പിലുള്ളത് ആറുപേരുടെ പേരുകൾ..!

തിരുവനന്തപുരം ; ജൂൺ 30ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ ഒഴിവിലേക്ക് 6 പേരുടെ പട്ടിക തയാറാക്കുന്ന നടപടികൾ തുടങ്ങി.

നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിധിൻ അഗർവാൾ, നിലവിൽ ഐബിയുടെ സ്പെഷൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റാവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരാകും പട്ടികയിൽ വരിക.
എഡിജിപി മനോജ് ഏബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിലെത്തും. ഫയർഫോഴ്സ് ഡിജിപിയായ കെ.പത്മകുമാർ ഏപ്രിലിൽ വിരമിക്കുമ്പോൾ ഡിജിപി തസ്തികയിലെത്തേണ്ടത് സുരേഷ് രാജ് പുരോഹിതാണ്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയിൽ രണ്ടാമനായ അദ്ദേഹത്തിന് ഒരു വർഷം കൂടി അവിടെ സേവനം നീട്ടി നൽകിയതിനാൽ കേരളത്തിലേക്കില്ല.

ആ ഒഴിവിൽ എം.ആർ.അജിത്കുമാർ ഡിജിപി തസ്തികയിലെത്തും. കേരളം അയയ്ക്കുന്ന പട്ടികയിൽനിന്നു മൂന്നു പേരുകളാകും കേന്ദ്രം തിരിച്ചയയ്ക്കുക. ഇതിൽ നിന്നാകും സംസ്ഥാന സർക്കാർ പൊലീസ് മേധാവിയെ നിശ്ചയിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !