പള്ളിക്കത്തോട് ; മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്കിനെ കാണാനില്ലെന്നു പരാതി. കെഴുവംകുളം കോട്ടേപ്പള്ളി സ്വദേശിനി പുളിയമ്മാക്കൽ ബിസ്മി സൂരജിനെയാണ് (41) കാണാതായത്.
മാർച്ച് 27ന് രാവിലെ ജോലിക്ക് പോകാനാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവതി പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. ഭർത്താവ് സൂരജ് ഇവരെ കൂട്ടാൻ എത്തിയപ്പോഴാണ് ഓഫിസിലെത്തിയില്ലെന്നുള്ള വിവരം സഹജീവനക്കാർ അറിയിച്ചത്.തുടർന്ന് ഭർത്താവും കുടുംബവും പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകി. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ യുവതി കെഴുവംകുളം കവലയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയിരുന്നു.
തുടർന്നു ചേർപ്പുങ്കൽ കവലയിൽ ഇറങ്ങിയെന്നാണ് വിവരം. കുടുംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.