വാഹനനികുതിയും വൈദ്യുതി ചാര്‍ജും വെള്ളക്കരവും കൂട്ടി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു; ഇടതു ഭരണത്തെ അവസാനിപ്പിക്കാന്‍ കേരളം കാത്തിരിക്കുന്നു - മാണി സി കാപ്പന്‍ എം എല്‍ എ.

പാലാ: ജനങ്ങളെ ദ്രോഹിക്കാനുള്ള  വഴികളാണ് കേരളത്തില്‍ ഭരണം നടത്തുന്ന പിണറായി സര്‍ക്കാര്‍ ഓരോ ദിവസവും കണ്ടെത്തുന്നതെന്നും  ധൂര്‍ത്തും സ്വജനപക്ഷപാതവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍  ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ നടത്തുന്ന ജനാധിപത്യ സമരങ്ങളോട്  മുഖം തിരിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ.

ജനങ്ങള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുവാനും, സര്‍ക്കാരിനെ മുട്ടുകുത്തിക്കുവാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും  അതിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ നടത്തേണ്ട സമയമാണിതെന്നും  യുഡിഎഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മാണി സി കാപ്പന്‍ വ്യക്തമാക്കി.

യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ജോയി എബ്രഹാം, തോമസ് കല്ലാടന്‍, കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, ഏ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, തോമസ് ഉഴുന്നാലി, എന്‍.സുരേഷ്, ആര്‍ സജീവ്, സന്തോഷ് കാവുകാട്ട്, ആര്‍ പ്രേംജി, തങ്കച്ചന്‍ മുളങ്കുന്നം, സി.ജി വിജയകുമാര്‍, സന്തോഷ് മണര്‍കാട്ട്, ശ്രീകുമാര്‍ ചൈത്രം, ഷിബു പൂവേലി, സജി സിറിയക്, ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ടോം നല്ലനിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !