കോട്ടയം; പള്ളിയ്ക്കത്തോട്ടില് പ്രവര്‍ത്തിയ്ക്കുന്ന നരിപ്പാര ഫിനാന്‍സില്‍ മുക്ക് പണ്ടം പണയം വച്ച 1. വിജയന് എന്ന വിളിയ്ക്കുന്ന പുരുഷോത്തമന് പാണ്ടിമാക്കല്‍, വാഴൂര്‍, 2. ജിജി മാത്യു ചിറങ്ങര വീട് കുറുപ്പന് പടി എറണാകുളം3. സുബൈര്‍ , കുഴിയ്ക്കത്തോട്ടി വീട് മുതലക്കോടം തൊടുപുഴ 4. മഞ്ജു മുണ്ടാപ്ലാക്കല്‍ , കീഴ്ചിറക്കുന്നു ഭാഗം, കൊഴുവന്‍ കുളം എന്നിവരെ പള്ളിയ്ക്കത്തോടു പോലീസ് അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി പതിനാലു ദിവസത്തെയ്യ്ക്ക് റിമാണ്ട് ചെയ്തു.
കോട്ടയം ജില്ല പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസ് അവര്‍കളുടെ നിര്‍ദ്ദേശം അനുസരിച്ച് കൂടുതല്‍ ആളുകള്‍ക്കെതിരെ പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നു അന്വേഷിച്ച് വരികയാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ പേരില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയ മൂന്നാം പ്രതി സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കല്‍ വിജയനും, സമിതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീമതി ജിജി മാത്യുവും ചേര്‍ന്ന് മുക്ക് പണ്ടം സംഘടിപ്പിച്ച് നാലാം പ്രതി മഞ്ജുവിന്റെ കൈവശം കൊടുത്തയച്ച് പരാതിക്കാരിയായ മേരി മാത്യു വിന്റെ പക്കല്‍ എത്തിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.പ്രതികള്‍ പല സംഘടനകളുടെയും പേരില്‍ സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകള്‍ നടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട് അതിനെ പറ്റി സമഗ്രമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതി വിജയന്റെ പേരില്‍ പാലാ, കോതമംഗലം, പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ നിലവിലുണ്ട്, രണ്ടാം പ്രതി ശ്രീമതി ജിജിയുടെ പേരില്‍ എടത്തല , പെരുമ്പാവൂര്‍, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവടങ്ങളിലും, മൂന്നാം പ്രതി സുബൈറിന്റെ പേരില്‍ കളമശ്ശേരി,
തൊടുപുഴ, മൂവാറ്റുപുഴ,തൃക്കാക്കര, കോതമംഗലം, പുത്തന്‍കുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസ്സുകള്‍ നിലവിലുണ്ട്. പ്രതികളെ കാഞ്ഞിരപ്പള്ളി ഡി.വൈ,എസ്സ്.പി അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പള്ളിയ്ക്കത്തോട് എസ.എച്.ഓ കെ.പി തോംസണ്‍, എസ.ഐ മാരായ ഷാജി, റെയ്നോള്‍ഡ്സ് , എ.എസ്സ്.ഐ മാരായ റെജി, ലക്ഷ്മി , സി.പി.ഒ മാരായ ഷമീര്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.