കുറ്റിപ്പുറം: കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ നൂറോളം കുടുംബങ്ങളുടെ യാത്രാമാർഗം അടക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി. സാനുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പാർട്ടി നേതാക്കളും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി. സക്കറിയ, കെ.പി. ശങ്കരൻ, ഏരിയാ സെക്രട്ടറി വി.കെ. രാജീവ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.കെ. രാജേന്ദ്രൻ, കെ.എ. സക്കീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 30 എസ്.സി കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള ഏക യാത്രാമാർഗമാണ് റെയിൽവേ അടയ്ക്കാൻ ശ്രമിക്കുന്നത്.കുറ്റിപ്പുറം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുനമ്പാടം പ്രദേശത്തേക്ക് വാഹനങ്ങൾ എത്തിച്ചേരാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. റെയിൽവേ ബദൽ മാർഗം ഒരുക്കണമെന്നും പഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഘം അധികാരികളോട് ആവശ്യപ്പെട്ടു.കുറ്റിപ്പുറം : വഴിമുടക്കുന്ന റെയിൽവേ ക്കെതിരെ സി പി ഐ എം പ്രധിഷേധം.
0
ശനിയാഴ്ച, മാർച്ച് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.