ആലത്തൂർ: ആലത്തൂർ SBI എരിമയൂർ ശാഖയിൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനെത്തിയ യുവാവ് ബാങ്കിലെ കൗണ്ടറിന്റെ ചില്ല് തകർക്കുകയും കമ്പ്യൂട്ടർ വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എരിമയൂർ ചേരാനാട് പുത്തൻതൊടി വീട്ടിൽ ഷമീറും പിതാവ് യൂസഫും ഒന്നിച്ചാണ് ബാങ്കിൽ എത്തിയത്. 14,000 രൂപയുടെ ചെക്ക് ബാങ്കിൽ നൽകി. അക്കൗണ്ടിൽ അത്രയും തുക ഇല്ലാത്തതിനാൽ പണം നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് പ്രകോപിതനായ ഷമീർ അക്രമാസക്തനാവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ബാങ്കിൽ നിന്ന് അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ആലത്തൂർ പോലീസ് സ്ഥലത്തെത്തി ഷമീറിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ യുവാവിന് കൈകാലുകളിൽ പരിക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പതിനൊന്ന് വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ആലത്തൂർ SBI എരിമയൂർ ശാഖയിൽ അക്രമം; അക്കൗണ്ടിൽ പണമില്ലാത്തതിനെ ചൊല്ലി യുവാവിന്റെ പരാക്രമം
0
ശനിയാഴ്ച, മാർച്ച് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.