എടപ്പാൾ; പോട്ടൂർ മണ്ഡകപറമ്പിൽ വീരമണി - രാധ ദമ്പതികളുടെ മകനായ രഞ്ജീഷ്, തന്റെ അതുല്യമായ കലാപരമായ കഴിവുകളാൽ നിരവധി കലാരൂപങ്ങൾക്ക് ജീവൻ നൽകുന്നു. കുട്ടിക്കാലം മുതൽക്കേ തൻ്റെ കരവിരുതിലൂടെ വിവിധ കലാസൃഷ്ടികൾ രഞ്ജീഷ് രൂപപ്പെടുത്തിയിട്ടുണ്ട്.
സ്പോഞ്ച്, തുണി തുടങ്ങിയ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച റോബോട്ടിക് കരിങ്കാളി ശില്പം ജനശ്രദ്ധ ആകർഷിക്കുന്നു. മലബാറിലെയും വള്ളുവനാട്ടിലെയും ഉത്സവങ്ങളിൽ അവതരിപ്പിക്കാനായി, പരമ്പരാഗതമായ കരിങ്കാളി കലാരൂപത്തിൻ്റെ ചലിക്കുന്ന മാതൃക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് രഞ്ജീഷ് നിർമ്മിച്ചത്.
ഉത്സവകാലം അവസാനിക്കാറായെങ്കിലും ഈ റോബോട്ടിക് കരിങ്കാളിക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്.മുൻപും, വിവിധ കലാസൃഷ്ടികളുടെ ചെറിയ മാതൃകകൾ രഞ്ജീഷ് നിർമ്മിച്ചിട്ടുണ്ട്.
ഫോട്ടോഗ്രാഫറായും ഡിസൈനറായും പ്രവർത്തിക്കുന്ന രഞ്ജീഷ്, ഒരു പുല്ലാങ്കുഴൽ വിദ്വാൻ കൂടിയാണ്. സിനിമയിൽ ചെലവ് കുറഞ്ഞ രീതിയിൽ കലാസംവിധാനം നിർവ്വഹിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.