വാഷിംങ്ടൺ:ശതകോടീശ്വരൻ ഇലോൺ മസ്കിന് 14-ാമത്തെ കുട്ടി പിറന്നു. മസ്കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. മസ്‌കും ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്.
മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്. 2021ലാണ് ഷിവോൺ–മസ്ക് ദമ്പതികൾക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരുവർക്കും 2024ൽ ജനിച്ച അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോൺ എക്സിലൂടെ പങ്കുവച്ചു.മസ്‌കിന് മൂന്ന് പങ്കാളികളിലായി 12 മക്കളുണ്ട്. ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. ജസ്റ്റിൻ വിൽസണിൽ ജനിച്ച ആദ്യ കുട്ടി മരിച്ചിരുന്നു. അടുത്തിടെ തന്റെ കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്‌സസിൽ 295 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.അതേസമയം, മസ്കിന്റെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയത് ചർച്ചയായിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.