തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു.
ആശുപത്രി അറ്റൻഡർ അജയകുമാറാണ് ശരീര അവശിഷ്ടങ്ങൾ കാണാനില്ലെന്ന് പരാതി നൽകിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി മർദ്ദിച്ചത് ഇവ വീണ്ടെടുത്തതും ജീവനക്കാരാണ്. രോഗ നിർണയത്തിനയച്ച സാംപിളുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി.
എല്ലാ ശരീരഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടർ പരിശോധനയ്ക്ക് തടസമില്ലെന്നും പാത്തോളജി വിഭാഗം മേധാവി ഡോ.ലൈല രാജി വ്യക്തമാക്കി. ഫോർമാലിനിൽ സൂക്ഷിച്ച തിന്നാൽ ശരീര ഭാഗത്തിന് കേടുപാടില്ല. പരിശോധനയ്ക്കും തടസമില്ല. സ്‌പെസിമിൻ ലാബിന് സമീപത്തെ സ്റ്റെപിൽ ഇവ വെച്ച് ജീവനക്കാരൻ പോയപ്പോഴാണ് ആക്രിക്കാരൻ എടുത്ത് കൊണ്ട് പോയത് പിന്നീട് ഇത് അതേപടി തിരിച്ചു കിട്ടിയെന്നും ലൈല വ്യക്തമാക്കി. ശരീര ഭാഗങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി.
എന്താണ് ലാബ് പാത്തോളജി?
പാത്തോളജി എന്നാൽ "രോഗത്തെക്കുറിച്ചുള്ള പഠനം" എന്നാണ് അർത്ഥമാക്കുന്നത്, ബയോപ്സി അല്ലെങ്കിൽ സൈറ്റോളജി മാതൃകകൾ വ്യാഖ്യാനിക്കുകയും ലബോറട്ടറി പരിശോധന നിരീക്ഷിക്കുകയും ആ ലബോറട്ടറി പരിശോധനകൾ വ്യാഖ്യാനിക്കാൻ സഹായിക്കുകയും ചെയ്യുന്നവരാണ് പാത്തോളജിസ്റ്റുകൾ.
വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടിടത്താണ് ആർക്കും എടുക്കാവുന്ന രീതിയിലെ പ്രവർത്തനങ്ങൾ എന്നത് ഇപ്പോൾ റിസൾട്ട് നോക്കിയിരിക്കുന്നവരെ അമ്പരപ്പിക്കുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവം ഒതുക്കിതീർക്കാൻ നീക്കം നടന്നുവെന്നും വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായും കഴക്കൂട്ടം എസിപി വ്യക്തമാക്കി. ആക്രിക്കാരനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. മനഃപൂർവ്വം നടത്തിയ മോഷണമല്ലെന്നും പൊലിസ് പറഞ്ഞു. ശരീര ഭാഗങ്ങൾ പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്നാണ് ആക്രിക്കാരന് കിട്ടിയതെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.