ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. നന്നംമുക്ക് വാർഡ് മെമ്പർ കെ.എ. ജബ്ബാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് കെ. സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി.ടി.എ. പ്രസിഡന്റ്, വിവിധ സന്നദ്ധസംഘടനാ പ്രതിനിധികൾ, എസ്.എസ്.ജി. അംഗങ്ങളായ മണികണ്ഠൻ പി.വി., നന്ദകുമാർ എം. എന്നിവർ ആശംസകൾ അർപ്പിച്ചു.
പഠനോത്സവത്തിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളെ ബന്ധിപ്പിച്ച് പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഗണിത പഠനം രസകരവും പ്രായോഗികവുമാക്കുന്നതിൻ്റെ ഭാഗമായി രക്ഷിതാക്കൾ തയ്യാറാക്കിയ പലഹാരങ്ങൾ കുട്ടീസ് പലഹാരക്കടയിലൂടെ വിറ്റ് ധനസമാഹരണം നടത്തി.
പലഹാരം വിറ്റ് ലഭിച്ച തുക ഫളലുറഹ്മാൻ്റെ ചികിത്സാ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു.
കുട്ടികളുടെ വിവിധ വിഷയങ്ങളിലുള്ള പഠനനേട്ടങ്ങളുടെ അവതരണവും നടന്നു. കുന്നിമണി എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ ഡയറികളുടെ പ്രകാശനം പി.ടി.എ. പ്രസിഡന്റ് കെ. സുധീഷ് നിർവഹിച്ചു.
പ്രധാനാധ്യാപിക രമ.വി.കെ. സ്വാഗതവും വിജിത.പി. നന്ദിയും പറഞ്ഞു. രക്ഷിതാക്കളും നാട്ടുകാരും പഠനോത്സവത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.