കോട്ടയം: കോട്ടയത്ത് ജനിച്ച്, കോട്ടയത്ത് വളർന്ന് കോട്ടയത്തിൻ്റെ മണ്ണിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിശ്വ പ്രസിദ്ധനായ സംവിധായകൻ ജി.അരവിന്ദൻ, സിനിമയെ ആത്മ ചോദനയുടെ ആവിഷ്കാരമാക്കി മാറ്റിയെന്ന് ഫാ ബോബി ജോസ് കട്ടിക്കാട്ടിൽ പറഞ്ഞു. അരവിന്ദൻ ചിത്രങ്ങളിലെ അൻപും മനുഷ്യത്വവും കാലാതീതമായി ചിന്തനീയങ്ങളാണെന്ന് അരവിന്ദന്റെ ഓരോ ചിത്രങ്ങളെയും ഇഴപിരിച്ച് വ്യാഖ്യാനിച്ച് അനുസ്മരണ പ്രഭാഷണം നടത്തിയ ഫാദർ ബോബി ജോസ് കട്ടിക്കാട് പറഞ്ഞു.
എസ്തപ്പാനും കുമ്മാട്ടിയും മറ്റും നൽകുന്ന ജീവിത സന്ദേശങ്ങൾ എന്നും പ്രസക്തം. മിസ്റ്റിസിസത്തെ അരവിന്ദൻ ജീവിത ഗന്ധിയാക്കി അവതരിപ്പിച്ചു. ജീവിത മാർഗ്ഗങ്ങളിൽ കാണുന്ന യാഥാർത്ഥ്യം അതേപടി ആസ്വാദ്യകരവും പഠനാത്മകവുമാക്കി അരവിന്ദൻ. പഠിച്ചു കൊണ്ടേയിരിക്കാവുന്ന സിനിമകളാണ് അരവിന്ദൻ നമുക്ക് നൽകിയത്. അദ്ദേഹം പറഞ്ഞു.
ജി.അരവിന്ദൻ സിനിമകൾ കാലഘട്ടത്തിനപ്പുറത്തേക്കുള്ള ജീവിതസന്ദേശങ്ങൾ നൽകി. സിനിമ എന്ന കലയും സാഹിത്യവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നദ്ദേഹം വാദിച്ചു.
ജി.അരവിന്ദൻ സാമ്പത്തിക ലാഭം നോക്കാതെ നല്ല സിനിമ എടുക്കുന്നതിന് പ്രതിജ്ഞാബദ്ധനായകലാകാരനായിരുന്നു.
അദ്ദേഹത്തെ അനുസ്മരിക്കാൻ അർഹതയുള്ള വിശിഷ്ട വ്യക്തികളെ വേദിയിൽ കിട്ടിയത് അരവിന്ദം നാഷനൽ ഷോർട്ട്ഫിലിം ഫെസ്റ്റിവലിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം സ്വദേശിയായ .തന്റെ ദീർഘകാലമായ സിനിമാ ജീവിതത്തിൽ ജി.അരവിന്ദൻ എന്ന കോട്ടയം സ്വദേശി നൽകിയ ഊർജ്ജം മറക്കാനാവാത്തതാണ്. അദ്ദേഹത്തെ അനുസ്മരിക്കാനായി ഒരു ദേശീയ ഹ്രസ്വ ചലച്ചിത്ര മേള തന്നെ സംഘടിപ്പിച്ച തമ്പ് ഫിലിം സൊസൈറ്റി അഭിനന്ദനമർഹിക്കുന്നു എന്ന് പ്രമുഖ നടൻ പ്രേംപ്രകാശ് അഭിപ്രായപ്പെട്ടു.
ജി.അരവിന്ദന്റ സഹയാത്രികനായ സണ്ണി ജോസഫ് പഴയ കാലം അനുസ്മരിച്ചപ്പോൾ , അരവിന്ദൻ കലയെ ഏകത്വത്തിനുള്ള ഉപാധിയാക്കിയെന്ന് അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന് വിരുദ്ധമായ ഒരു ദർപ്പണം അരവിന്ദൻ കൊണ്ടു നടന്നു. അതാണ് കലാകാരന്റെ കടമ എന്നദ്ദേഹം കരുതി. മിതാളജിയെ സംസ്കാര രൂപീകരണത്തിനുപയോഗിക്കാൻ അരവിന്ദൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
കോട്ടയത്ത് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ വൈകിട്ട് അഞ്ചിന് ജി. അരവിന്ദൻ സമൃതി പ്രമുഖ നടൻ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ബോബി ജോസ് കട്ടിക്കാട് അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ജി. അരവിന്ദൻ്റെ സഹയാത്രികനായ സണ്ണി ജോസഫ് പങ്കെടുത്തു. ശ്രീമതി. ജെ.പ്രമീളാ ദേവി ശ്രീ കെ ആർ അനൂപ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.