കോരുത്തോട്: കോരുത്തോട് ഗ്രാമ പഞ്ചായത്തും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി
പ്രസ്തുത യോഗം ബഹുമാനപ്പെട്ട പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിപാരാ ലീഗൽ വോളന്റിയേർ അഡ്വ. K.R ഷാജി, കോരുത്തോട് PHC മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു പി.എ, ദയ ചെയർമാൻ ശ്രീ. പി.എം. ജയകൃഷ്ണൻ , വൈസ്. ചെയർമാനും പാരാലിഗൽ വോളന്റിയറുമായ ശ്രീമതി. സോജ ബേബി, ദയ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.ലിൻസ് ജോസഫ്, ദയ കോർഡിനേറ്റർ ശ്രീ.വിഷ്ണു ജയകൃഷ്ണൻ, കോരുത്തോട് പാലിയേറ്റിവ് കെയർ നഴ്സ് ശ്രീമതി. ജയ വേണുഗോപാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി. സന്ധ്യ, വിവിധ സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ നേതാക്കളും ആയുർവ്വേദ, അലോപ്പതി,ഹോമിയോ ഡോക്ടർമാരും പങ്കെടുത്തു.
മീറ്റിംഗിൽ ദയ ചെയർമാൻ ശ്രീ. പി.എം. ജയകൃഷ്ണനെ ആദരിച്ചു. തുടരെയുള്ള വർഷങ്ങളിൽ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് മുടക്കം കൂടാതെ സഹായ സേവനങ്ങൾ എത്തിച്ചു നൽകുന്നതും മികച്ച പാലിയേറ്റീവ് പരിചരണവും ആദരവിന് അർഹനാക്കി.
മീറ്റിംഗിൽ നിയമ സഹായ ക്ലിനിക്ക്, ബോധവൽക്കരണ ക്ലാസ്, ആയുർവേദ അലോപ്പതി ഹോമിയോ ക്യാമ്പുകൾ എന്നിവ നടത്തപ്പെട്ടു.
വീൽചെയർ , വാക്കർ, ഡയാലൈസർ, ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ,അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും ദയ രോഗികൾക്ക് വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.