തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വീണ്ടും പാർട്ടി തറവാട്ടില്‍ താമസത്തിനെത്തി.
പുതുക്കിപ്പണിത സി.പി.ഐ ആസ്ഥാനമന്ദിരമായ എം.എൻ സ്മാരകത്തിലെ ക്വാർട്ടേഴ്സിലേക്ക് താമസം മാറി. എം.എൻ സ്മാരകം പുതുക്കിപ്പണിയാൻ തുടങ്ങിയപ്പോള്‍ അവിടം വിട്ട അദ്ദേഹം പ്രസ് ക്ലബിന് സമീപത്തെ ജോയിന്റ് കൗണ്‍സില്‍ ഓഫീസിലെ താഴത്തെ നിലയിലെ ചെറിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. പുതുക്കിപ്പണിയുന്നതിന് മുമ്പ് എം.എൻ സ്മാരകത്തിന്റെ രണ്ടാംനിലയില്‍ കോണ്‍ഫറൻസ് ഹാളിനോട് ചേർന്നുള്ള ചെറിയ മുറിയിലായിരുന്നു വാസം. പുതുക്കിയപ്പോള്‍ സ്മാരകമന്ദിരത്തോടു ചേർന്ന് നേതാക്കള്‍ക്ക് അത്യാവശ്യം താമസിക്കാൻ ക്വാർട്ടേഴ്സും തയ്യാറാക്കി. അവിടേക്കാണ് ഇന്നലെ എത്തിയത്. പന്ന്യന്റെ കുടുംബം കണ്ണൂരിലാണ് താമസിക്കുന്നത്.സ്വന്തം വീട്ടിലെക്കാള്‍ കൂടുതല്‍കാലം പന്ന്യൻ കഴിഞ്ഞിട്ടുണ്ടാവുക പാർട്ടി ഓഫീസിലായിരിക്കും. പ്രത്യേകിച്ച് എം.എൻ സ്മാരകത്തില്‍. എ.ഐ.വൈ.എഫ് ഭാരവാഹി എന്ന നിലയില്‍ 1979ലാണ് പന്ന്യൻ തലസ്ഥാനം ലാവണമാക്കുന്നത്.
എം.എല്‍.എ ഹോസ്റ്റലില്‍ ഭാർഗവി തങ്കപ്പൻ എം.എല്‍.എയുടെ മുറിയായിരുന്നു അന്ന് വാസസ്ഥാനം. 1982ല്‍ സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതോടെ തലസ്ഥാനവാസത്തിന് ഇടവേളയുണ്ടായി. 84ല്‍ തിരികെയെത്തിയപ്പോള്‍ എം.എൻ സ്മാരകത്തില്‍ പാർട്ടി മുറി നല്‍കി.
അതിനിടെ, ചുരുക്കം ദിവസങ്ങളില്‍ തമ്പാനൂരിലെ ശ്രീകുമാർ ലോഡ്ജിലും ഹൗസിംഗ് ബോർഡ് മെമ്പറായിരിക്കെ അതിന്റെ ആസ്ഥാന മന്ദിരത്തിലെ മുറിയിലും താമസിച്ചിട്ടുണ്ട്.ജോയിന്റ് കൗണ്‍സിലില്‍ യാത്രഅയപ്പ്
കഴിഞ്ഞദിവസം ജോയിന്റ് കൗണ്‍സില്‍ ഓഫീസ് വിട്ട പന്ന്യൻ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന്റെ നേതൃത്വത്തില്‍ യാത്രഅയപ്പ് നല്‍കി. 'രവിയേട്ടൻ താമസിച്ച ആ ചെറിയ ഇടം എന്നും
ജോയിന്റ് കൗണ്‍സില്‍ പ്രസ്ഥാനത്തിന് മറക്കാനാകാത്ത കുറെ ഏടുകള്‍ സമ്മാനിച്ച അഭിമാനത്തിന്റെ ഒരു പ്രതീകമായിരിക്കുമെന്ന് ജയചന്ദ്രൻ കല്ലിംഗല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.