2025 ഏപ്രിൽ 01 മുതൽ പാസ്‌പോർട്ട്, വിസ, ഒസിഐ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയ്ക്ക് ഓൺലൈൻ അപ്പോയിന്റ് മെന്റ് സൗകര്യം

ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ പാസ്‌പോർട്ട്, വിസ, OCI, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയ്ക്കുള്ള ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് സൗകര്യം അവതരിപ്പിച്ചു.

വളരെ നാളുകളായി അയർലണ്ടിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു ഒരു കാര്യമാണ്, അപ്പോയ്ന്റ്മെന്റ് സിസ്‌റ്റം. അതായത് കാലു പിടിയ്ക്കാതെ,ചരട് വലിയ്ക്കാതെ, കാത്തു നിൽക്കാതെ, ഏജന്റിന്റെ സമയത്തിന് കടപ്പെടാതെ എംബസി സേവനങ്ങൾ വിനിയോഗിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക എന്നത്. മിക്കവാറും വളരെ ദൂരെ നിന്നും എത്തിയിരുന്നവർക്ക് എംബസ്സിയുടെ പരാക്രമം വിവരിയ്ക്കാനേ മുൻപ് സമയം കിട്ടിയിരുന്നുള്ളു. വിളിച്ചാലോ ഇമെയിൽ അയച്ചാലോ ഒരു റി പ്ലേയും ഇല്ലാത്തതിനാൽ മിക്കവാറും എല്ലാവരും ഏജന്റിന്റെ കടപ്പാടിന് കാത്തുനിന്നിരുന്നു. ഈ അവസ്ഥയ്ക്ക് പുതിയ സമ്പ്രദായം ഒരു പരിധി വരെ മാറ്റം വരുത്തും. 

Notice Regarding Online Appointment System for Passport, Visa, OCI and Other Consular Services at the Embassy of India,...

Posted by India in Ireland (Embassy of India, Dublin) on Thursday, March 27, 2025

വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിൽ എംബസ്സിയുടെ ഡിജിറ്റലിസഷൻ മെയിൻ ഘടകമായി എടുത്തു പറഞ്ഞിരുന്നു. അതോടൊപ്പം ഇന്ത്യ ഭരിയ്ക്കുന്ന ബിജെപി ഗവർമെന്റും ഇതിനു വേണ്ട പിന്തുണ ഭരണത്തിൽ കയറിയപ്പോൾ മുതൽ നൽകിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അയർലണ്ടിലെ എംബസി മാത്രമല്ല ലോകമെമ്പാടുമുള്ള എംബസി സേവനങ്ങൾ അടുത്തിടെ തന്നെ കൂടുതൽ എളുപ്പമാകും. ഇതിന്റെ ഭാഗമായാണ് ഇ ഗേറ്റ് മുതലായ സൗകര്യങ്ങൾ എയർപോർട്ടുകളിൽ എത്തിയത്.
  


2025 ഏപ്രിൽ 01 മുതൽ,  പാസ്‌പോർട്ട്, വിസ, OCI, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവ തേടുന്നവർക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ഓൺലൈൻ https://embassyofindia-dublin.youcanbook.me/ എന്ന ലിങ്കിലൂടെ അപ്പോയിന്റ് മെന്റ് സൗകര്യം വിനിയോഗിക്കാം 

ബുക്കിംഗ് നടത്തുന്നതിന് മുമ്പ് എംബസിയുടെ വെബ്‌സൈറ്റിലെ അവധിക്കാല ലിസ്റ്റ് ദയവായി പരിശോധിക്കുക: ലിങ്ക്

ആവശ്യമായ ഡോക്യുമെൻ്റുകൾ, ഫീസ്, പ്രോസസ്സിംഗ് സമയം മുതലായവ ലിങ്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ദയവായി എംബസി വെബ്സൈറ്റ് സന്ദർശിക്കുക www.indianembassydublin.gov.in

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !