കൂറ്റനാട്: ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലേക്കുള്ള വടക്കൻ മേഖല കാൽനട തീർത്ഥയാത്ര ശനിയാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവയുടെ 95-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് തീർത്ഥയാത്ര സംഘടിപ്പിച്ചത്.
തീർത്ഥയാത്രയ്ക്ക് മുന്നോടിയായി ചാലിശ്ശേരി പള്ളി വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ആശീർവദിച്ച പാത്രിയർക്കൽ പതാക ട്രസ്റ്റി സി.യു. ശലമോനും സെക്രട്ടറി ടൈറ്റസ് ഡേവിഡിനും കൈമാറി. പ്രാർത്ഥനകൾക്ക് ശേഷം 20-ാമത് വടക്കൻ മേഖല തീർത്ഥയാത്ര ആരംഭിച്ചു. നിരവധി വിശ്വാസികൾ പ്രാർത്ഥനയോടെയും സമർപ്പണ ബോധത്തോടെയും കാൽനടയായി യാത്രയിൽ പങ്കുചേർന്നു.യാത്രാമധ്യേ കല്ലുപുറം, കൊരട്ടിക്കര, അക്കിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് വിശ്വാസികളുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. അഗതിയൂർ സെന്റ് ജോർജ് ചാപ്പലിലും കുന്നംകുളം താഴത്തെ പാറ സെന്റ് തോമസ് ചാപ്പലിലും സ്നേഹവിരുന്നുകളും പ്രാർത്ഥനാ സമ്മേളനങ്ങളും സംഘടിപ്പിച്ചു. കടുത്ത വേനലിലും വിശ്വാസികൾ ശീതളപാനീയങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്ത് തീർത്ഥാടകർക്ക് ആശ്വാസമേകി.വൈകിട്ട് 6 മണിയോടെ തീർത്ഥയാത്ര ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലെ കബറിങ്കൽ എത്തിച്ചേർന്നു.വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയാണ് തീർത്ഥയാത്രക്ക് നേതൃത്വം നൽകിയത്.വിശ്വാസസാന്ദ്രമായി കാൽനട തീർത്ഥയാത്ര സമാപിച്ചു; ആർത്താറ്റ് സെന്റ് മേരീസ് പള്ളിയിൽ ഭക്തജനസാഗരം
0
ശനിയാഴ്ച, മാർച്ച് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.