വടക്കേക്കാട്: വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കൊച്ചന്നൂർ കുളം പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ഈ പദ്ധതിക്ക് 51,24,500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം തെക്കുമുറി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ശ്രീധരൻ മക്കളിക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫസലുൽ അലി, അസിസ്റ്റന്റ് എഞ്ചിനീയർ നിമിഷ വി. കൃഷ്ണൻ, പൂമുഖം ലൈബ്രറിയിലെ അംഗങ്ങൾ തുടങ്ങി പ്രദേശത്തെ നിരവധി ആളുകൾ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വടക്കേക്കാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതി പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും ഭൂഗർഭജലം വർദ്ധിപ്പിക്കുന്നതിനും വലിയ സഹായം നൽകുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.ജലസമൃദ്ധിക്കായി കൊച്ചന്നൂർ കുളം പുനർനിർമ്മിക്കുന്നു: വടക്കേക്കാട് പഞ്ചായത്തിൽ പദ്ധതിക്ക് തുടക്കം
0
ശനിയാഴ്ച, മാർച്ച് 22, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.