മലപ്പുറം;വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് തുടക്കമായി.
അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ഇ.എസ്. സുകുമാരൻ, ദിലീപ് എരുവപ്ര, എം. പത്മ, ശാന്ത മാധവൻ, എം. ഉണ്ണികൃഷ്ണൻ, ഹാജറ മുതുമുറ്റത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമപഞ്ചായത്തിന്റെ മുൻഗണനാ പദ്ധതിയായ ഈ സംരംഭം, ആധുനിക സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും അവരുടെ പഠന നിലവാരം ഉയർത്തുകയും ചെയ്യും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സൗകര്യങ്ങൾ ലഭ്യമാക്കുക വഴി സാങ്കേതികവിദ്യയുടെ അഭാവം മൂലം ഉണ്ടാകുന്ന പഠന പിന്നോക്കാവസ്ഥ ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ, ഡിജിറ്റൽ ലൈബ്രറികൾ, ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന വിഭവങ്ങൾ ലഭ്യമാക്കുന്നു.
കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെ അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ലോകത്ത്, ഡിജിറ്റൽ പഠനം വിദ്യാർത്ഥികൾക്ക് ഭാവിയിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ ഈ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി പ്രാദേശിക സമൂഹത്തിൻ്റെ പിന്തുണയോടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും പഠന നിലവാരം ഉയർത്തുകയും അവർക്ക് മികച്ച ഭാവി നൽകുകയുമാണ് ഈ പദ്ധതികൊണ്ട് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.