ഏപ്രിൽ 12, 13 തീയതികളിൽ കലവൂർ സ്കൂളിൽ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാർഷികാത്തൊടനുബന്ധിച്ചു സംഘടിപ്പിക്കുന്ന റീൽസ് മത്സരത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് പങ്കാളികളാകാം. ഏറ്റവും നല്ല റീൽസിന് 3000 രൂപ സമ്മാനം വിഷയം : ലഹരി, അക്രമം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
1 . നൽകിയിരിക്കുന്ന വിഷയങ്ങളിൽ നിന്ന് ഒരു വിഷയം തിരഞ്ഞെടുക്കുകയോ/ നൽകിയിരിക്കുന്ന വിഷയങ്ങൾ സമന്വയിപ്പിച്ചോ മാത്രം വീഡിയോ ചെയ്യുക 2. ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ചു വീഡിയോ എടുക്കാവുന്നതാണ് 3 വിഡിയോകൾ സ്വന്തം ആശയം ആയിരിക്കണം 6 .സമയ ദൈർഘ്യം : പരമാവധി ഒരു മിനിറ്റ്.. 7 റീൽസ് 9 : 16 എന്ന അനുപാതത്തിൽ ആയിരിക്കണം എടുക്കേണ്ടത് 8 . സ്വീകാര്യമായ വീഡിയോ ഫോർമാറ്റുകൾ: MP4 അല്ലെങ്കിൽ AVI.9 . റീലുകളുടെ ഭാഷ മലയാളത്തിൽ ആയിരിക്കണം 10. റീലുകളിൽ കുറ്റകരമോ, അപകീർത്തികരമോ, വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാകുവാന്‍ പാടില്ല. 11 . ഉള്ളടക്കം പുരോഗമന ആശയങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം.റീൽസുകൾ അയക്കേണ്ട വിധം 1. റീലുകൾ bijumachanad@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഏപ്രിൽ 7 തിങ്കളാഴ്ച 12.00 മണിക്ക് മുമ്പായി സമർപ്പിക്കുക. (പങ്കെടുക്കുന്നയാളുടെ മുഴുവൻ പേര്, പൂർണ വിലാസം , ഫോൺ നമ്പർ , സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ (ഫേസ്ബുക്, ഇൻസ്റ്റാഗ്രാം) ലിങ്കുകൾ എന്നിവ സഹിതം വേണം വീഡിയോ അയക്കേണ്ടത് )വിഷയം : ലഹരി, അക്രമം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
0
ചൊവ്വാഴ്ച, മാർച്ച് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.