27 ഗ്രാം MDMA യുമായി രണ്ടുപേർ വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി.

വളാഞ്ചേരി:  27 ഗ്രാം MDMA യുമായി രണ്ടുപേർ വളാഞ്ചേരി പോലീസിൻ്റെ പിടിയിലായി. മൂർക്കനാട് വിശാരത്ത്പറമ്പ് വീട്ടിൽ ഫഹദ്(27),തിരുവേഗപ്പുറ പണിക്കവീട്ടിൽ ഫാസിൽ (31) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി - കോഴിക്കോട് റോഡിലെ സ്വാഗത് ബാറിനു സമീപത്തു നിന്നാണ് ഇരുവരും പിടിയിലായത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗലൂരുവിൽ നിന്നും ഫാസിലാണ് MDMA എത്തിച്ചത്.ഇത് വാങ്ങുവാനായി എത്തിയതായിരുന്നു ഫഹദ്. പാലക്കാട്,തിരുവേഗപ്പുറ,പട്ടാമ്പി,പുറമണ്ണൂർ, കൊടുമുടി എന്നിവിടങ്ങളിലെ കോളേജുകൾ,ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു ലഹരി മരുന്ന്.
വളാഞ്ചേരി എസ് എച്ച് ഓ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ജോബ്, ജയപ്രകാശ്,എ എസ് ഐ രാജേഷ്, ഡാൻസാഫ് സംഘം തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !