ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ട് വീഴ്ച ഉണ്ടാകില്ല തമിഴ്നാട്, സൗഹൃദം തുടരും.

ചെന്നൈ ∙ കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നതു കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നുണ്ട്.

ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്നും പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നും തമിഴ്നാടിന്റെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും രേഖയിലുണ്ട്.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മുല്ലപ്പെരിയാറിന്റെ പൂർണസംഭരണ ശേഷിയായ 152 അടിയിലേക്കു ജലനിരപ്പ് ഉയർത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. കേരളത്തിന്റെ അതിർത്തികളോടു ചേർന്നുള്ള വിവിധ നദീജല സംയോജന പദ്ധതികളുടെ കാര്യത്തിലും മുന്നോട്ടുപോകാനാണു തമിഴ്നാടിന്റെ തീരുമാനം.
അയൽസംസ്ഥാനങ്ങളുമായുള്ള നദീജല പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകാത്തതാണെന്നു ജലവിഭവ വകുപ്പു മന്ത്രി ദുരൈമുരുകനും സഭയിൽ പറഞ്ഞു. ‘എന്നാൽ, ഇക്കാര്യത്തിൽ എടുത്തുചാടി ഒന്നും ചെയ്യില്ല. അയൽസംസ്ഥാനങ്ങളിൽ താമസിക്കുന്ന തമിഴ്നാട്ടുകാരുടെ സുരക്ഷ പ്രധാനമാണ്. തമിഴ്നാടിന്റെ അനുമതിയില്ലാതെ ഒരു കൊമ്പനും കാവേരിയിൽ അണക്കെട്ട് നിർമിക്കാൻ കഴിയില്ല’– മന്ത്രി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !