കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിൽ നിലനിൽക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും സി.പി.ഐ.എം നേതാക്കളും പ്രതിഷേധവുമായി രംഗത്ത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കോമള ടീച്ചർ, കെ.എം. സരിത, ജയചിത്ര, റസീന എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.സി.പി.ഐ.എം നേതാക്കളും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഏരിയാ കമ്മിറ്റി അംഗം സി.കെ. ജയകുമാർ, നടുവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. രാജേന്ദ്രൻ, ലോക്കൽ സെന്റർ അംഗം കെ.പി. ഗോപാലൻ എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിയെ സമീപിച്ചത്അടിയന്തരമായി പ്രശ്നം പരിഹരിക്കാത്ത പക്ഷം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.