വളാഞ്ചേരി: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ച് യുവതിയും കുടുംബാംഗങ്ങളും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ വളാഞ്ചേരി സ്വദേശിയുടെ വീട്ടിലെത്തിയതോടെ സംഭവം നാടകീയമായി. തിങ്കളാഴ്ച രാത്രി നടന്ന സംഭവങ്ങൾ പ്രദേശത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്
.ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കൂടിയായ യുവാവ് ഡോക്ടറായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് പരാതി. യുവതിയും കുടുംബാംഗങ്ങളും നേരിട്ടെത്തി വിവാഹം ആവശ്യപ്പെട്ടതോടെ വീട്ടിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ നാട്ടുകാരും സമീപവാസികളും ഇടപെട്ടു.ഇതിനിടെ യുവാവിൻ്റെ പിതാവിന് ശാരീരിക അസ്വസ്ഥതകളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.സംഭവത്തിൽ യുവതി വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്തതോടെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം, വീട്ടിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് യുവാവിൻ്റെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.വിവാഹ വാഗ്ദാന ലംഘനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഈ ആരോപണങ്ങൾ പോലീസിന് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. ഇരു കുടുംബങ്ങളുടെയും ആരോപണങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.