നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മലിനജല സംസ്‌കരണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി പുതിയ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഭരണാനുമതി ലഭിച്ചു. 2.75 കോടി രൂപയുടെ ഈ പദ്ധതി എൻ.എച്ച്.എം (നാഷണൽ ഹെൽത്ത് മിഷൻ) വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷം രൂപയുമടങ്ങിയതായിരിക്കും.
ആശുപത്രിയിൽ നിന്നുള്ള മലിനജലം പുനരുപയോഗത്തിനോ പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നതിനോ മുമ്പ് ശാസ്ത്രീയമായി ശുദ്ധീകരിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. രോഗകാരികളായ വൈറസുകൾ നശിപ്പിക്കാനും, ലാബുകളിൽ നിന്നുള്ള രാസ മാലിന്യങ്ങൾ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ, സൈറ്റോടോക്‌സിക് മരുന്നുകൾ, രക്തം, കലകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയുടെ ശാസ്ത്രീയ സംസ്‌കരണത്തിനും പുതിയ പ്ലാന്റ് വഴിയൊരുക്കും.ഇതുവഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും, ആന്റിബയോട്ടിക് പ്രതിരോധം തടയുകയും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.പദ്ധതിയുടെ ഭാഗമായി, ജില്ലാ പഞ്ചായത്തിന്റെ 95 ലക്ഷം രൂപ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ സാങ്കേതിക അനുമതി ലഭിച്ചതിന് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കും.ജില്ലാ പഞ്ചായത്തിന്റെ വിഹിതം കൈമാറിയതിനെ തുടർന്ന് ധാരണപത്രം കൈമാറ്റ ചടങ്ങ് ജില്ലാ പഞ്ചായത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ എൻ.എച്ച്.എം ജില്ലാ കോർഡിനേറ്റർ ഡോ. അനൂപിന് ധാരണപത്രം കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്റഫ്, പി.ഷഹർബാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പദ്ധതി പൂർത്തിയായാൽ ആശുപത്രിയുടെ മാലിന്യ സംസ്കരണ പ്രക്രിയ കൂടുതൽ ശാസ്ത്രീയവും പരിസ്ഥിതി സൗഹാർദപരവുമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖാ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.