വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ 10 കിലോമീറ്റർ പരിധിയിലുള്ള നാട്ടുകാർക്ക് സൗജന്യം നൽകണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദി പ്രതിഷേധം സംഘടിപ്പിച്ചു. ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി സൗജന്യം നൽകേണ്ട പ്രദേശങ്ങളുടെ മാപ്പ് ടോൾ പ്ലാസയിൽ പതിപ്പിച്ച് പ്രതിഷേധ സമരം നടത്തി.
ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി.കെ. അച്യുതൻ, സുരേഷ് വേലായുധൻ, ജിജോ ജയിംസ്, ഷിബു ജോൺ, കെ. ശിവദാസ്, മോഹനൻ പള്ളിക്കാട്, സലീം തണ്ടലോട് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.6 പഞ്ചായത്തിലെ ജനങ്ങൾക്ക് നൽകിയിരുന്ന സൗജന്യം ഏപ്രിൽ ഒന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം നൽകുമെന്നുമാണ് ടോൾ കമ്പനി പറയുന്നത്.എന്നാൽ സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതുപോലെ 10 കിലോമീറ്റർ പരിധിയിലുള്ളവർക്കും സ്കൂൾ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷയ്ക്കും സൗജന്യം നൽകണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജനകീയവേദി ഭാരവാഹികൾ വ്യക്തമാക്കി.പാലിയേക്കരയിൽ 10 കിലോമീറ്റർ വായുദൂരം സൗജന്യ യാത്ര അനുവദിച്ചത് പന്നിയങ്കരയിലും തുടരണം. കെ. രാധാകൃഷ്ണൻ എംപി, പി.പി. സുമോദ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ എഡിഎമ്മിനെ അതിർത്തി നിർണയത്തിന് ചുമതലപ്പെടുത്തിയിരുന്നു.ഇത് അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന ടോൾ കമ്പനിയുടെ നിലപാട് അംഗീകരിക്കില്ലെന്നും ഇന്ന് എഡിഎമ്മിനെ കണ്ട് രേഖകൾ സമർപ്പിക്കുമെന്നും ജനകീയവേദി ഭാരവാഹികൾ അറിയിച്ചു.പന്നിയങ്കര ടോൾ പ്ലാസ: 10 കി.മീ സൗജന്യയാത്ര ആവശ്യപ്പെട്ട് ജനകീയ മാർച്ച്
0
വ്യാഴാഴ്ച, മാർച്ച് 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.