കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നതിലേക്ക് ടെൻഡർ ക്ഷണിച്ചു
2023 ജൂൺ മാസം മുതൽ കെഎസ്ആർടിസി ആരംഭിച്ച, ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ പൊതുജന പിന്തുണയാർജ്ജിച്ച കൊറിയർ & ലോജിസ്റ്റിക്സ് സർവ്വിസ് കരാർ വ്യവസ്ഥയിൽ നടത്തുന്നതിനായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇതിനോടകം 46 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ കൊറിയർ & ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചു കഴിഞ്ഞു.ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 21.4.2025. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന പ്രീ ബിഡ് മീറ്റിംഗ് 05.04.2025 11.30am ന് തിരുവനന്തപുരത്തുള്ള ട്രാൻസ്പോർട്ട് ഭവനിൽ വച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9188619384, 9995707131അപേക്ഷകർക്ക് www.etenders.kerala.gov.എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്, ടെൻഡർ ക്ഷണിച്ചു.
0
ബുധനാഴ്ച, മാർച്ച് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.