പാലാ:ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം.
മുണ്ടാങ്കൽ അമ്പലപ്പുറത്ത് ധനേഷ് (37) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ശ്രീകുട്ടിക്ക് ഗുരുതര പരിക്കേറ്റു.രാവിലെ 11 ന് പാലാ – തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം.പമ്പിൽ നിന്നും പെട്രോൾ അടിച്ച് പുറത്തേക്ക് ഇറങ്ങിവന്ന സ്കൂട്ടറിനു പിന്നിൽ പാലായിൽ നിന്ന് തൊടുപുഴക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പാതയോരത്ത് അനധികൃതമായി നിർമിച്ചിരുന്ന താല്കാലിക കടയുടെ ഇരുമ്പു പൈപ്പിൽ ധനേഷിൻ്റെ തലയിടിക്കുകയായിരുന്നു.ഉടൻ തന്നെ ഇരുവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേഷ് മരണമടഞ്ഞു.ശ്രീക്കുട്ടിയെ പാലാ മരിയൻ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി.മരിച്ച ധനേഷ് ളാലം ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി മെംമ്പറും ,പയപ്പാർ ക്ഷേത്ര ഉത്സവ ഭാരവാഹിയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.