അങ്ങാടിപ്പുറം, മാർച്ച് 27, 2025: അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അങ്ങാടിപ്പുറം വിദ്യാനികേതൻ സ്കൂളിൽ ഭഗവത് ഗീതാ പ്രഭാഷണം സംഘടിപ്പിക്കുന്നു. "ഭഗവത് ഗീതയും സമൂഹവും" എന്ന വിഷയത്തിൽ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് മുഖ്യ പ്രഭാഷണം നടത്തും.
അഡ്വ. മാധവനുണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബി. രതീഷ് ഉദ്ഘാടനം നിർവഹിക്കും. ഗീതാ സ്വാദ്ധ്യായ സമിതി സംസ്ഥാന സഹ സംയോജകൻ രാമചന്ദ്രൻ പാണ്ടിക്കാട് ചടങ്ങിൽ സന്നിഹിതനാകും.ഭാരതീയ സംസ്കാരത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട ഭഗവത് ഗീത, ശ്രീകൃഷ്ണനും അർജുനനും തമ്മിലുള്ള സംവാദത്തിന്റെ ആധികാരിക രേഖയാണ്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനൻ നേരിട്ട മാനസിക സംഘർഷങ്ങളെ അതിജീവിക്കാൻ കൃഷ്ണൻ നൽകുന്ന ഉപദേശങ്ങൾ കാലാതീതമായ ധാർമ്മിക സന്ദേശങ്ങൾ നൽകുന്നു. ഗീതയുടെ ഉപദേശങ്ങൾ സമൂഹത്തെ നവീകരിക്കാനും വ്യക്തികളെ ഉന്നതിയിലേക്ക് നയിക്കാനും സഹായിക്കുന്നു. ഇന്നത്തെ പ്രായോഗിക ജീവിതത്തിൽ ആത്മീയതയും ധാർമ്മികതയും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഗീത ഉപദേശിക്കുന്ന സമത്വഭാവം, ആത്മനിയന്ത്രണം, അഹിംസ തത്വങ്ങൾ, കർമയോഗം തുടങ്ങിയവ ഏറെ പ്രസക്തമാണെന്നും സഘടകർ പറഞ്ഞു.അന്താരാഷ്ട്ര ഗീതാ സെമിനാർ: അങ്ങാടിപ്പുറം വിദ്യാനികേതൻ സ്കൂളിൽ ഭഗവത് ഗീതാ പ്രഭാഷണം.
0
ബുധനാഴ്ച, മാർച്ച് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.