തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി

കോട്ടയം ; തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര്, മേൽശാന്തി അണലക്കാട്ട് ഇല്ലം എ.കെ.കേശവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. 22 ആനകളെ പങ്കെടുപ്പിച്ചുള്ള തിരുനക്കര പൂരം 21നു നടക്കും. ഉത്സവം 24നു ആറാട്ടോടെ സമാപിക്കും.

പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അജയ് ടി.നായർ, ജനറൽ കൺവീനർ ടി.സി.രാമാനുജം, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഉപാധ്യക്ഷൻ ബി. ഗോപകുമാർ, ഡോ. വിനോദ് വിശ്വനാഥൻ, ലിജിൻ ലാൽ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കെ.ആർ. ശ്രീലത, ദേവസ്വം അസി. കമ്മിഷണർ എം.ജെ. ജ്യോതി ലക്ഷ്മി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീലേഖ, ജയൻ തടത്തുംകുഴി എന്നിവർ പ്രസംഗിച്ചു. ഇന്നു മുതൽ 23 വരെ ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം ഉണ്ടാകും.
ക്ഷേത്രത്തിൽ ഇന്ന്  ;ക്ഷേത്ര സന്നിധിയിൽ 7.30– 10.30: ശ്രീബലി എഴുന്നള്ളിപ്പ്– നാഗസ്വരം– വടവാതൂർ അജയ് കൃഷ്ണൻ, ഷൈലേഷ് കുളത്തൂർമൂഴി. തകിൽ– കടയനിക്കാട് സുമേഷ്, അയ്മനം രോഹിത്. പഞ്ചവാദ്യം– ആനിക്കാട് അക്ഷയ്. പഞ്ചാരി മേളം– വെന്നിമല ശ്രീക്കുട്ടൻ മാരാർ. 2.00– ഉത്സവബലി ദർശനം. 5.00– ദേശതാലപ്പൊലി, 6.00–ദീപക്കാഴ്ച, 9.00– കൊടിക്കീഴിൽ വിളക്ക്. പഞ്ചവാദ്യം–കീഴൂർ അനിൽ കുറുപ്പ്. ∙ ശിവശക്തി കലാവേദി:10.00– സംഗീത സദസ്സ്– മറിയപ്പള്ളി എൻ.ഗോപകുമാർ, 11.00– കോൽക്കളി,
വീരനാട്യം– ശ്രുതി അരുൺ, 11.30 മുതൽ 1 വരെ: തിരുവാതിരക്കളി 1.00– സംഗീത സദസ്സ്– അർജുൻ ഘോഷ്, 1.30– ഭക്തിഗാനമേള– ന്യൂവോയ്സ് ഓർക്കസ്ട്ര 2.30 – കോൽക്കളി, തിരുവാതിര– ശിവോഹം, 3.30– സംസ്കൃത നാടകം– ആശ്ചര്യചൂഡാമണി ( ജ‍‍ടായുമോക്ഷം ) –കുമാരനല്ലൂർ ദേവീവിലാസം സ്കൂൾ, 4.30– നാദലയ ഭക്തി– ആർ.എസ്.ഗണേഷ് അയ്യർ. 5.30– നാട്യാർച്ചന– ശ്വേത പൈ, 7.00– ഗാനമേള– ആലപ്പുഴ ഭീമ ബ്ലൂഡയമണ്ട്സ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !