പാലാ : പാലാ പൊതുമരാമത്ത് റോഡ്സ് ഡിവിഷനോട് സംസ്ഥാന സർക്കാർ പുലർത്തുന്ന കടുത്ത അവഗണയുടെ ഉത്തമ ദൃഷ്ടാന്തമാണ് വകുപ്പിന് സഞ്ചരിക്കുന്നതിന് ജീപ്പ് പോലും നിഷേധിച്ചതെന്ന് ആരോപണമുയർന്നു.
15 വർഷമായ ജീപ്പ് സർക്കാർ മുറപോലെ പിൻവലിച്ചുവെങ്കിലും പുതിയ വാഹനം ഇതുവരെയും അനുവദിച്ചിട്ടില്ലെന്നത് സർക്കാർ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത് ജി മീനാഭവൻ ആരോപിച്ചു.മലയോര മേഖലയായ പാലാ ഈരാറ്റുപേട്ട മേലുകാവ് പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ പാലാ ഓഫീസിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ നിർമ്മാണ പ്രവർത്തികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് യാത്രാസംവിധാനം വളരെ അനിവാര്യമാണ്.ഇക്കാര്യം പലതവണ പൊതുമരാമത്ത് അധികൃതരുടെയും ജനപ്രതിനിധികളെയും അറിയിച്ചുവെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കര തന്നെയാണ്.പഴഞ്ചൻ വണ്ടികൾ സുരക്ഷ കണക്കിലെടുത്ത് പിൻവലിക്കുന്നത് സ്വാഗതാർഹമാണ്'. ഇക്കാര്യം കെഎസ്ആർടിസിക്കും ബാധകമാക്കണം. പാലാ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് എത്രയും വേഗം യാത്ര മാർഗം അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.വാഹനം കട്ടപ്പുറത്തു : നെട്ടോട്ടം ഓടി പൊതു മരാമത് റോഡ് ഡിവിഷൻ
0
ഞായറാഴ്ച, മാർച്ച് 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.