ആഘോഷങ്ങളുടെ നിറവിൽ നാട് വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കും. മാർച്ച് 16, 2025 ഞായറാഴ്ച നടക്കുന്ന പൂരം പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.
ഇന്ന് പുലർച്ചെ മുതൽ തന്നെ കാവിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പുലർച്ചെ നാല് മണിക്ക് നട തുറന്ന് പൂജകൾ ആരംഭിക്കും. തുടർന്ന് പഞ്ചവാദ്യം, തെയ്യം, തിറ, പൂതൻ, കരിങ്കാളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഉത്സവത്തിന് നിറം പകരും.
മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ടമേളവും ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിതയേകും.വൈകുന്നേരം നടത്തപറമ്പ് ഭാഗത്ത് തൃശൂർ തലശ്ശേരി ശൈലിയിലുള്ള തായമ്പക, കർണാടക സംഗീത വേദി, തെയ്യാട്ടം തുടങ്ങിയവയും ഉണ്ടായിരിക്കും. രാത്രി 11.30 മുതൽ പതിവ് ഉത്സവ ചടങ്ങുകൾ ആരംഭിക്കും.
നാളെ പ്രഭാതത്തിൽ പള്ളിവേട്ടയും തുടര്‍ന്ന് പൂരം അതിന്റെ എല്ലാ നിറവിലേക്കും എത്തും. കാവിലെ ഭക്തരും നാട്ടുകാരും ഈ സാംസ്കാരിക ഉത്സവത്തിനെ വളരെ ആവേശത്തോടെ ആണ് വരവേൽകാൻ തയ്യാറായി നിൽക്കുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.