കോട്ടയം ; തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര്, മേൽശാന്തി അണലക്കാട്ട് ഇല്ലം എ.കെ.കേശവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. 22 ആനകളെ പങ്കെടുപ്പിച്ചുള്ള തിരുനക്കര പൂരം 21നു നടക്കും. ഉത്സവം 24നു ആറാട്ടോടെ സമാപിക്കും.
പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അജയ് ടി.നായർ, ജനറൽ കൺവീനർ ടി.സി.രാമാനുജം, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഉപാധ്യക്ഷൻ ബി. ഗോപകുമാർ, ഡോ. വിനോദ് വിശ്വനാഥൻ, ലിജിൻ ലാൽ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കെ.ആർ. ശ്രീലത, ദേവസ്വം അസി. കമ്മിഷണർ എം.ജെ. ജ്യോതി ലക്ഷ്മി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീലേഖ, ജയൻ തടത്തുംകുഴി എന്നിവർ പ്രസംഗിച്ചു. ഇന്നു മുതൽ 23 വരെ ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം ഉണ്ടാകും.ക്ഷേത്രത്തിൽ ഇന്ന് ;ക്ഷേത്ര സന്നിധിയിൽ 7.30– 10.30: ശ്രീബലി എഴുന്നള്ളിപ്പ്– നാഗസ്വരം– വടവാതൂർ അജയ് കൃഷ്ണൻ, ഷൈലേഷ് കുളത്തൂർമൂഴി. തകിൽ– കടയനിക്കാട് സുമേഷ്, അയ്മനം രോഹിത്. പഞ്ചവാദ്യം– ആനിക്കാട് അക്ഷയ്. പഞ്ചാരി മേളം– വെന്നിമല ശ്രീക്കുട്ടൻ മാരാർ. 2.00– ഉത്സവബലി ദർശനം. 5.00– ദേശതാലപ്പൊലി, 6.00–ദീപക്കാഴ്ച, 9.00– കൊടിക്കീഴിൽ വിളക്ക്. പഞ്ചവാദ്യം–കീഴൂർ അനിൽ കുറുപ്പ്. ∙ ശിവശക്തി കലാവേദി:10.00– സംഗീത സദസ്സ്– മറിയപ്പള്ളി എൻ.ഗോപകുമാർ, 11.00– കോൽക്കളി,വീരനാട്യം– ശ്രുതി അരുൺ, 11.30 മുതൽ 1 വരെ: തിരുവാതിരക്കളി 1.00– സംഗീത സദസ്സ്– അർജുൻ ഘോഷ്, 1.30– ഭക്തിഗാനമേള– ന്യൂവോയ്സ് ഓർക്കസ്ട്ര 2.30 – കോൽക്കളി, തിരുവാതിര– ശിവോഹം, 3.30– സംസ്കൃത നാടകം– ആശ്ചര്യചൂഡാമണി ( ജടായുമോക്ഷം ) –കുമാരനല്ലൂർ ദേവീവിലാസം സ്കൂൾ, 4.30– നാദലയ ഭക്തി– ആർ.എസ്.ഗണേഷ് അയ്യർ. 5.30– നാട്യാർച്ചന– ശ്വേത പൈ, 7.00– ഗാനമേള– ആലപ്പുഴ ഭീമ ബ്ലൂഡയമണ്ട്സ്.തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി
0
ഞായറാഴ്ച, മാർച്ച് 16, 2025









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.