വാഹനം കട്ടപ്പുറത്തു : നെട്ടോട്ടം ഓടി പൊതു മരാമത് റോഡ് ഡിവിഷൻ

പാലാ : പാലാ പൊതുമരാമത്ത് റോഡ്സ് ഡിവിഷനോട് സംസ്ഥാന സർക്കാർ പുലർത്തുന്ന കടുത്ത അവഗണയുടെ ഉത്തമ ദൃഷ്ടാന്തമാണ് വകുപ്പിന് സഞ്ചരിക്കുന്നതിന് ജീപ്പ് പോലും നിഷേധിച്ചതെന്ന് ആരോപണമുയർന്നു.

15 വർഷമായ ജീപ്പ് സർക്കാർ മുറപോലെ പിൻവലിച്ചുവെങ്കിലും പുതിയ വാഹനം ഇതുവരെയും അനുവദിച്ചിട്ടില്ലെന്നത് സർക്കാർ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ത് ജി മീനാഭവൻ ആരോപിച്ചു.
മലയോര മേഖലയായ പാലാ ഈരാറ്റുപേട്ട മേലുകാവ് പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ പാലാ ഓഫീസിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ നിർമ്മാണ പ്രവർത്തികൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് യാത്രാസംവിധാനം വളരെ അനിവാര്യമാണ്.
ഇക്കാര്യം പലതവണ പൊതുമരാമത്ത് അധികൃതരുടെയും ജനപ്രതിനിധികളെയും അറിയിച്ചുവെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കര തന്നെയാണ്.
പഴഞ്ചൻ വണ്ടികൾ സുരക്ഷ കണക്കിലെടുത്ത് പിൻവലിക്കുന്നത് സ്വാഗതാർഹമാണ്'. ഇക്കാര്യം കെഎസ്ആർടിസിക്കും ബാധകമാക്കണം. പാലാ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് എത്രയും വേഗം യാത്ര മാർഗം അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !