പഞ്ചാബ്: ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളായ സർവാൻ സിംഗ് ഭന്ദറിനെയും ജഗ്ജിത് സിംഗ് ദല്ലേവാളിനെയും പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജഗത്പുരയ്ക്ക് സമീപത്ത് വെച്ചായിരുന്നു പൊലീസ് നടപടി. കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തിയിലേക്ക് ബാരിക്കേഡുകൾ മറികടന്ന് മാർച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടർന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഘർഷത്തെത്തുടർന്ന്, ഖനൗരി അതിർത്തിയിലും പഞ്ചാബിലെ സംഗ്രൂർ, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. മുൻകരുതൽ നടപടിയായി ഖനൗരി അതിർത്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.അതേസമയം,ശംഭു അതിർത്തിയിലെ സമരപ്പന്തലിൽ നിന്ന് കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സമരപ്പന്തലിലെ ഫാൻ അടക്കമുള്ള സൗകര്യങ്ങളും പൊലീസ് നീക്കി.ജഗത്പുരയിൽ കർഷക നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് നീക്കി പഞ്ചാബ് പോലീസ്
0
ബുധനാഴ്ച, മാർച്ച് 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.