ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ ടിപ്പറിലിടിച്ച് അപകടം; കോട്ടയത്ത് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു.

പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ.മുഹമ്മദ് അൽത്താഫ് (19) ആണ് മരിച്ചത്.
മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം. ടിപ്പറും സ്കൂട്ടറും കോട്ടയം ദിശയിൽ പോകുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അൽത്താഫ് സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിലിടിക്കുകയായിരുന്നു.
അൽത്താഫിനെ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !