എംകെ ഫൈസിയുടെ അറസ്റ്റ്;ബീഹാറിലെയും ആന്ധ്രയിലെയും എസ്‌ഡിപിഐ വഖ്‌ഫ് സമ്മേളനം കണ്ട കേന്ദ്ര സർക്കാരിന്റെ പരിഭ്രാന്തിയിൽ നിന്നുള്ളത്; റോയ് അറക്കൽ

എറണാകുളം: എംകെ ഫൈസിയുടെ അറസ്റ്റ്, ബീഹാറിലും ആന്ധ്രയിലും എസ്‌ഡിപിഐ സംഘടിപ്പിച്ച വഖ്‌ഫ് സംരക്ഷണ സമ്മേളനങ്ങൾ കണ്ടതിന്റെ പരിഭ്രാന്തിയിലാണെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു.

എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സുഭാഷ് പാർക്കിന് സമീപം സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്റെ സ്വകാര്യത മുതലെടുത്ത് ഭയപ്പെടുത്തി,അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ജനാധിപത്യത്തിൽ മോഡി സർക്കാർ വല്യേട്ടൻ ചമയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ഡി .പി .ഐ ജില്ലാ പ്രസിഡണ്ട് അജ്മൽ കെ മുജീബ് അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി സ്വാഗതം ആശംസിച്ചു.
എസ് ഡി പി.ഐ സംസ്ഥാന സമിതി അംഗം വികെ ഷൗക്കത്തലി ,അജീബ് എം. പി(സംസ്ഥാന സെക്രട്ടറി സി എം പി അരവിന്ദാക്ഷൻ വിഭാഗം) ,പി കെ ബിജു (ബിഎസ്പി ജില്ലാ പ്രസിഡൻറ് ), ദളിത് ചിന്തകൻ കെ കെ എസ് ചെറായി , ഹുസൈൻ ബദരി ,വിജയൻ പി Safe (സർഫാസി വിരുദ്ധ സമരസമിതി ),മാവുടി മുഹമ്മദ്‌ ഹാജി ,കമാൽ റഷാദി ,യൂസഫ് മുഫ്തി , സുബൈർ കറുകപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട്മാരായ സുധീർ എലൂക്കര, നിഷ ടീച്ചർ ,ജില്ലാ ജനറൽ സെക്രട്ടറി കെ എം ലത്തീഫ് ,ജില്ലാ സെക്രട്ടറിമാരായ നാസർ എളമന ,നൗഷാദ് എൻ കെ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഷമീർ ,അറഫ മുത്തലിബ് , സിറാജ് കോയ 

ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് പുതുക്കാട് , സനൂപ് പട്ടിമറ്റം ,കബീർ കോട്ടയിൽ , അലോഷ്യസ് കൊള്ളന്നൂർ , ഷിഹാബ് പടന്നാട്ട് , തുടങ്ങിയവർ നേതൃത്വം കൊടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !