ആലപ്പുഴ:വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ യുവാവ് ആത്മഹത്യാ ചെയ്ത നിലയിൽ.
വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നിൽ കുടുബാംഗമായ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാലിനെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു വൈകിട്ടാണ് സംഭവം.കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.6 വർഷം മുൻപ് നിർമിച്ച വീടിനു വേണ്ടി 3 ലക്ഷം രൂപയായിരുന്നു പ്രഭുലാൽ വായ്പ എടുത്തിരുന്നത്. വീട് ജപ്തി ചെയ്ത ശേഷം ബന്ധുവീട്ടിലാണ് മാതാപിതാക്കൾക്കൊപ്പം പ്രഭു ലാൽ താമസിച്ചിരുന്നത്.ദിവസവും ജപ്തി ചെയ്ത വീട്ടിൽ വന്ന് പരിസരത്ത് അൽപസമയം ചെലവിടുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നിർമാണ തൊഴിലാളി ആയിരുന്ന പ്രഭു ലാലിനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ യുവാവ് ആത്മഹത്യാ ചെയ്ത നിലയിൽ
0
തിങ്കളാഴ്ച, മാർച്ച് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.