പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി.
പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെ 250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.എന്നാൽ കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആർടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. അതേസമയം, നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുൻവശത്തെ ഗ്ലാസ് മാറ്റിയെന്ന് തിരുവല്ല കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഈ മാസം 19 മുതൽ ബസുകളിൽ എംവിഡി പ്രത്യേക പരിശോധനനടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.