ഏതൊരു സിനിമ കാണാനും വിമര്‍ശിക്കാനും ആര്‍ക്കും അധികാരം ഉണ്ട്; ഇത് ഇന്ത്യയാണ്, കേരളമാണ് പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ കഴിയില്ല; മന്ത്രി പി എ മുഹമ്മദ് റിയാസ്
0DAILY CENTRAL DESK 📩: dailymalayalyinfo@gmail.comതിങ്കളാഴ്ച, മാർച്ച് 31, 2025
തിരുവനന്തപുരം: എമ്പുരാന് വിവാദം കത്തിനില്‍ക്കെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇത് കേരളവും ഇന്ത്യയുമാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഏതൊരു സിനിമ കാണാനും വിമര്‍ശിക്കാനും ആര്‍ക്കും അധികാരം ഉണ്ട്. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവര്ക്കും അറിയാം.
അതൊരു സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര പ്രശ്നമെന്ന് മന്ത്രി ചോദിച്ചു. സെന്‍സര്‍ ചെയ്ത സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും. എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും നിറയുകയാണ്. കേരളത്തില്‍ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സിനിമയെ സിനിമയായി കാണണമെന്ന അഭിപ്രായവുമായി നടന് ആസിഫ് അലിയും രംഗത്തെത്തി.
ആര്‍എസ്എസ് സംസ്ഥാനത് ഉണ്ടാക്കിയ നരേറ്റീവിനെ തകര്‍ക്കുന്നതാണ് എമ്പുരാനെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ഇതിനിടെ പൃഥ്വിരാജിനേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന പരാമര്‍ശമായിരുന്നു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന് നടത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍ ആണെന്നും മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.