കടലിൽ മീനില്ല. കടലിൽ പോയ ബോട്ടുകൾ തിരിച്ചെത്തുന്നത് വെറുംകൈയോടെ. കാലാവസ്ഥാ വ്യതിയാനവും കൂടിയ ചൂടുമാണ് മീൻ കുറയാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. മീൻ കിട്ടാത്തതിനാൽ കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണവും കുറഞ്ഞു. മീൻവരവ് കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ദുരിതത്തിലായി.
ചുരുങ്ങിയത് നാല് ദിവസത്തെ തയ്യാറെടുപ്പിലാണ് മിക്ക ബോട്ടുകളും കടലിൽ പോകുന്നത്. ഇന്ധനം നിറക്കാൻ മാത്രം അൻപതിനായിരത്തിലധികം രൂപ ചെലവിടണം. ഇത് തിരിച്ചുകിട്ടാൻ വഴിയില്ലാത്തതിനാലാണ് പല ബോട്ടുകളും കയറ്റിവെച്ചതെന്ന് ബോട്ടുടമകൾ പറയുന്നു. ഇതരദേശ തൊഴിലാളികളെ ആശ്രയിച്ചാണ് ബോട്ടുകൾ കടലിൽ പോകുന്നത്.ഇവർ നാട്ടിലേക്ക് പോയാൽ പിന്നെ തിരിച്ചുവരവുണ്ടാകില്ല. ഇവർക്ക് ബോട്ടുടമകൾ ചെലവിന് തുക നൽകി പിടിച്ചുനിർത്തുകയാണിപ്പോൾ. ട്രോളിങ് നിരോധനം നീക്കിയശേഷം ഇത്തവണ മീൻവരവ് കൂടുതലായിരുന്നു. മീൻ ധാരാളം എത്തിയപ്പോൾ വിലയില്ലാതായി. ടൺകണക്കിന് മത്തിയും മറ്റും വളം നിർമാണ കമ്പനികളിലേക്കാണ് പോയത്.ചെറിയ മത്തിയാണ് ഇത്തവണ കൂടുതലായി കരയിലെക്കെത്തിയത്. വലിയ മത്തി കിട്ടാക്കനിയായിരുന്നു. മീൻ വരവ് കുറഞ്ഞതോടെ മിൻ ചന്തകളിൽ വില കുത്തനെ കൂടി. ചെമ്മീനും മാന്തയും ധാരാളം കിട്ടാറുള്ള സമയമാണിത്. നാരൻ, പൂവാലൻ, കരക്കാടി എന്നിവയുടെ ചാകര ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ഇവയുടെ പൊടിപോലും കാണാനില്ല. മാന്ത, ആവോലി, കൂന്തൽ, തളയൻ തുടങ്ങിയ മീനുകൾ കുന്നുകൂട്ടാറുള്ള മീൻപിടിത്ത തുറമുഖത്ത് ആളനക്കമില്ലാതായി.കടലിൽ മീനില്ല; മീൻപിടിക്കാൻ പോകുന്നവർ വെറുംകൈയോടെ മടങ്ങുന്നു.
0
തിങ്കളാഴ്ച, മാർച്ച് 31, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.