തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച സിപിഎം നേതാവ് എ പദ്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പാര്‍ട്ടിക്കകത്തും സംഘടനയ്ക്കകത്തും പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞുവെന്നത് തെറ്റാണെന്നും അതിനെതിരായ നിലപാട് സ്വീകരിച്ചുതന്നെ മുന്നോട്ടുപോവുമെന്നും ഗോവിന്ദന് പറഞ്ഞു.
അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന നേതാവ് പി. ജയരാജനെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന്, ഇക്കാര്യം ആര്‍ക്കെങ്കിലും ബോധ്യമാകുന്നില്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി മറുപടി നല്‍കിയത്.
എ പദ്മകുമാര്‍ പരസ്യപ്രതിഷേധമറിയിച്ച വിഷയത്തില്‍ പാര്‍ട്ടി ആവശ്യമായ പരിശോധന നടത്തുമെന്നും അദ്ദേഹത്തിന് അനുകൂലമായിട്ടല്ലല്ലോ പരിശോധന വരികയെന്നും ഗോവിന്ദന് പറഞ്ഞു. പാര്‍ട്ടിക്കകത്തും സംഘടനയ്ക്കകത്തും പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞുവെന്നത് സംഘടനാപരമായി തെറ്റായ നിലപാടാണ്. ആ നിലപാട് സ്വീകരിച്ചവര്‍ ആരൊക്കെയുണ്ടോ അവര്‍ക്കെല്ലാം എതിരായിട്ട് സംഘടനാപരമായ നിലപാട് സ്വീകരിച്ചുപോകും. അത് ആര് എന്നുള്ള പ്രശ്നമൊന്നുമില്ല. - എംവി ഗോവിന്ദന് പറഞ്ഞു.
ഓരോ മേഖലയിലും നേതാക്കന്മാരെ കണ്ടെത്തുമ്പോള്‍ പഴയ നേതാക്കളും പുതിയ നേതാക്കളും ചേര്‍ന്നുള്ള ഒരു കൂട്ടായ നേതൃത്വമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അത് പാര്‍ട്ടി നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. അതില്‍ മെറിറ്റും മൂല്യവുമാണ് പാര്‍ട്ടി കാണുന്നതെന്നും ഗോവിന്ദന് പറഞ്ഞു. വ്യക്തിപരമായിട്ട് ഓരോ ആള്‍ക്കും ബോധ്യപ്പെടുക എന്നത് പ്രശ്നമാണ്. എല്ലാവര്ക്കും കൂട്ടായിട്ട് ബോധ്യപ്പെടുകയാണ് വേണ്ടത്.- ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന നേതാവ് പി. ജയരാജനെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് ഓരോ ആളെയും നോക്കിയിട്ടല്ലല്ലോ നിലപാട് സ്വീകരിക്കുകയെന്നാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. പാര്‍ട്ടിക്ക് കൃത്യമായ ബോധ്യമുണ്ട്. ആര്‍ക്കെങ്കിലും ബോധ്യമാകുന്നില്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്തുക എന്നത് പാര്‍ട്ടിയുടെ ചുമതലയാണ്. പാര്‍ട്ടി അത് നിര്‍വഹിക്കുമെന്നും എം.വി. ഗോാവിന്ദന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.