ചാലിശേരി അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്: ഗ്യാലറി നിർമ്മാണത്തിന് തുടക്കം

ചാലിശേരി: മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് ഏപ്രിൽ 5 മുതൽ ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിനായുള്ള ഗ്യാലറി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
സമൂഹസേവന രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും കായികവേദിയിൽ മുൻപന്തിയിലുള്ള മാർവൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായാണ് ഈ വർഷത്തെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ചാലിശേരി സലീംസോമിൽ ഹിൽവുഡ് സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും ലോട്ട് ക്ലോത്തിംഗ് ഷർട്ട് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മൽസരമാണ് ആരവം 2025 എന്ന പേരിൽ അരങ്ങേറുന്നത്.
വെള്ളിയാഴ്ച രാവിലെ ക്ഷേത്ര മൈതാനത്ത് ഗ്യാലറി നിർമ്മാണത്തിനായുള്ള കാൽനാട്ടു കർമ്മം വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി, സി.എസ്.എ സംഘാടക സമിതി കൺവീനർ എം.എം. അഹമ്മദുണ്ണി, കെ. ജ്യോതിദേവ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ശിവാസ്, പി.വി. രജീഷ് കുമാർ, കെ. സുജിത, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുനിൽകുമാർ, സഹയാത്ര ചെയർമാൻ സി. പ്രേമരാജ്, കോർഡിനേറ്റർ ടി.എ. രണദിവെ, ഭരണസമിതിയംഗം ഗോപിനാഥ് പാലഞ്ചേരി, മാർവൽ ക്ലബ്ബ് ഭാരവാഹികളായ ട്രഷറർ ടി.കെ. മണികണ്ഠൻ, സച്ചിദേവ്, സുബൈർ, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.വി. ഉമ്മർ മൗലവി, പി.ഐ. യൂസഫ്, കെ.കെ. ശിവശങ്കരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് മധുര വിതരണവും നടന്നു.
ഉയർന്ന നിലവാരമുള്ള ജി.ഐ പെപ്പ് ഉപയോഗിച്ച് നിർമിക്കുന്ന ഗ്യാലറിയിൽ പത്ത് നിരകളിലായി ഏഴായിരത്തോളം പേർക്ക് മത്സരങ്ങൾ ആസ്വദിക്കാനാകും.

ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാ കായികപ്രേമികളും സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !