എല്ലാ സാമ്പത്തിക സൗകര്യമുണ്ടായിട്ടും വയനാട് പുനരധിവാസം ഒച്ചിഴയുന്ന വേഗത്തിൽ; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നു; കെ.സി വേണുഗോപാല്‍

കല്‍പറ്റ: വയനാട് പുനരധിവാസ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍. ദുരന്തബാധിതരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ എട്ടുമാസമായിട്ടും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് വേണുഗോപാല്‍ ആരോപിച്ചു.

വയനാട് വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നിലപാടെന്നും എന്നാല്‍ ഒച്ചിഴയുന്ന വേഗത്തിലാണ് പുനരധിവാസമെന്നും എന്തിനാണ് സര്‍ക്കാര്‍ ഇത്ര പിശുക്ക് കാണിക്കുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു.

'സര്‍ക്കാര്‍ അവിടെയിപ്പോഴും ഉത്തരവാദിത്തബോധമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എട്ടുമാസം കഴിഞ്ഞിട്ടും വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ രോദനങ്ങള്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്.

വയനാട് ദുരന്തത്തില്‍ രാഷ്ട്രീയം വേണ്ട, ദുരന്തത്തില്‍ പെട്ട ആളുകളെ ഉപയോഗിച്ച് രാഷ്ട്രീയ വിലപേശലിന് നില്‍ക്കരുത് എന്നായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നിലപാട്.
പക്ഷേ എട്ടുമാസക്കാലമായിട്ടും ഇതിങ്ങനെ ഒച്ചിഴയുന്ന വേഗത്തില്‍ എല്ലാ സാമ്പത്തിക സൗകര്യമുണ്ടായിട്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്.' - കെ.സി വേണുഗോപാല്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !