പാറശാല: ഏപ്രിൽ 23,24 തീയതികളിൽ ഉദിയൻകുളങ്ങരയിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
![]() |
പാറശാലയിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു |
പാറശാല ജയമഹേശ് ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് ആർ കലാധരൻ അധ്യക്ഷത വഹിച്ചു.
അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി, സി പി ഐ സംസ്ഥാന കമ്മറ്റി അംഗം എ എസ് ആനന്ദ് കുമാർ, ജോയിന്റ് കൗൺസിൽസംസ്ഥാന സെക്രട്ടറി എം എം നജീം, സി പി ഐ മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ, ജില്ലാ കൗൺസിൽ അംഗം സി സുന്ദരേശൻ നായർ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ രാഘവൻ നാടാർ,

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ യു സിന്ധു, ആർ സിന്ധു, ജില്ലാ വൈസ് പ്രസിഡന്റ് പി ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ രക്ഷാധികാരികളായി സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, എ രാമനാഥൻ, കെ എസ് മധുസൂദനൻ നായർ,കള്ളിക്കാട് ചന്ദ്രൻ എന്നിവരെയും ചെയർമാൻ എ എസ് ആനന്ദകുമാർ,
വൈസ് ചെയർമാന്മാർ ആനാവൂർ മണികണ്ഠൻ,ജി എൻ ശ്രീകുമാരൻ വഴിച്ചൽ ഗോപൻ എന്നിവരെയും ജനറൽ കൺവീനർ എസ് അജയകുമാർ.കൺവീനർമാരായി ഇ ഷമീർ ആർ മഹേഷ്,പ്രദീപ് തിരുവല്ലം , ജി അനിൽ കുമാർ ഉൾപ്പെടെ 501 അംഗംസംഘാടക സമിതിക്ക് രൂപം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.