ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത് സ്മിത്തായിരുന്നു.
ബാറ്റിങ്ങിന്റെ നെടുംതൂണായി മാറുകയായിരുന്നു. 2010-ല്‍ വെസ്റ്റിന്‍ഡീസിനെതിരേയാണ് സ്മിത്ത് ഏകദിനത്തില്‍ അരങ്ങേറുന്നത്.
പിന്നീടങ്ങോട്ട് ഏകദിനത്തില്‍ ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. 170 ഏകദിനങ്ങളില്‍ നിന്നായി 5800 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 43.28 ആണ് ശരാശരി.12 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
2015, 2023 വര്ഷങ്ങളില്ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയന്‍ ടീമിലംഗമായിരുന്നു. 2015-ല്‍ ഓസീസിന്റെ ഏകദിനടീമിന്റെ നായകനായി ചുമതലയേറ്റു.
ചാമ്പ്യന്‍സ് ട്രേഫിയില്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിലാണ് താരം വീണ്ടും നായകകുപ്പായമണിഞ്ഞത്. അതേസമയം ടെസ്റ്റ്,ടി20 ഫോര്‍മാറ്റുകളില്‍ സ്മിത്ത് കളിക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.