കൊല്ലം: സംസ്ഥാനത്ത് തുടർഭരണം നേടിയെടുക്കാൻ ജനങ്ങൾ പറയുന്നത് കേൾക്കണമെന്ന് പി.ബി. അംഗം എം.എ. ബേബി. അത്തരത്തിലുള്ള ചർച്ചകൾ സി.പി.എം. സമ്മേളനത്തിലുണ്ടാകുമെന്നും എം.എ. ബേബി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2025 മാര്‍ച്ചില്‍ സംസ്ഥാന സമ്മേളനം ഇവിടെ നടന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. 1995-ലെ സംസ്ഥാന സമ്മേളനം കൊല്ലത്ത് കഴിഞ്ഞ് 96-ൽ ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനത്തിന് ജയിക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാൽ, 96-ലെ പോലെ അല്ല 2026. ഇപ്പോൾ തുടർഭരണം നടക്കുമ്പോഴാണ് ഇവിടെ സംസ്ഥാന സമ്മേളനം നടക്കുന്നത്. ആ തുടർഭരണത്തിന് വീണ്ടുമൊരു തുടർച്ച നേടിയൊടുക്കാൻ കഴിയുന്ന ചർച്ചകളും തീരുമാനങ്ങളും സംസ്ഥാന സമ്മേളനത്തിൽ നടക്കുമോ എന്നാണ് നമ്മൾ ഉറ്റുനോക്കുന്നത്', എം.എ. ബേബി പറഞ്ഞു.സി.പി.എം. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. 30 വർഷങ്ങൾക്കുശേഷമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ച മുതൽ ഒമ്പത് വരെ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.