കൊച്ചി : മസ്തിഷ്ക ജ്വരം രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് കുട്ടികള്‍ ചികിത്സയിൽ. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളത്.
കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെറിബ്രൽ മെനഞ്ചൈറ്റിസ് ആണോ എൻസെഫലൈറ്റിസ് ആണോ കുട്ടികൾക്ക് എന്നതു സ്ഥിരീകരിച്ചിട്ടില്ല.പരിശോധനാഫലം ഇന്നു പുറത്തു വന്നേക്കും. ശനിയാഴ്ച മുതലാണ് വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് നിർദേശിച്ചതിനെ തുടർന്ന് സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികള്‍ മറ്റുള്ളവർക്കൊപ്പം ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഭക്ഷണത്തിലൂടെയും വായുവിലൂടെയുമാണു രോഗം പകരുന്നത് എന്നതിനാൽ ഇതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും മാസ്ക് ധരിക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.