തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരപന്തലിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി എത്തി മടങ്ങിയ അദ്ദേഹം ആശാ വർക്കർമാരെ കാണാൻ ഇന്ന് രാവിലെ വീണ്ടും എത്തുകയായിരുന്നു.
മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു അതിനെ കുറിച്ച് ചോദിക്കല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകവെ ഭാര്യ രാധികയ്‌ക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്.എന്റെ വഴി വേറെയാണ്. ആശാ വർക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല, മന്ത്രിയായല്ല, എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയാണ് ഇടപെടൽ നടത്തിയത്. എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾ സിക്കിമിനെയും ആന്ധ്ര പ്രദേശിനെയും കണ്ടുപഠിക്കൂ. നല്ലതു സംഭവിച്ചേ പറ്റൂ’’ – സുരേഷ് ഗോപി പറഞ്ഞു.ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചികാല രാപകൽ സമരത്തിത്തിന്റെ മുപ്പതാം ദിനത്തിൽ ആശാവർക്കർമാർക്ക് വേതനം കൂട്ടും എന്ന് കേന്ദ്ര മന്ത്രി ജെ.പി നദ്ദ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് ആശാവർക്കർമാരേ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സംസ്ഥാന സർക്കാരിനെയും ആരെയും കുറ്റം പറയില്ല. സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല. അവർ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ പറ്റില്ല. താൻ ആരെയും കുറ്റം പറയില്ല. രാഷട്രീയ കലർപ്പില്ലാതെയാണ് കേന്ദ്രത്തിൽ വിഷയം അവതരിപ്പിച്ചത്. അതിന്റെ നേരിയ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാർ പൊങ്കാലയിട്ടാണ് പ്രതിഷേധിക്കുന്നത്. പൊങ്കാല ഇടാനുള്ള കിറ്റ് സുരേഷ് ഗോപി എത്തിക്കും. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് അത് ഇവിടെ എത്തുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.