തൃശൂർ തെക്കേമഠത്തിന് അനുകൂലമായി വിധി വന്ന സാഹചര്യത്തിൽ,പൂവരണി മഹാദേവ ക്ഷേത്രത്തിൽ കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം..

കോട്ടയം;പൂവരണി മഹാദേവ ക്ഷത്രത്തിന്റെ അന്യാധീനപെട്ട 300 ഏക്കർ ഭൂമി നിലവിലെ ക്ഷത്രം ഭരണ ട്രസ്റ്റ് തിരിച്ചു പിടിച്ചതിനു പിന്നാലെ,

ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശി തൃശൂർ തെക്കേമഠം മൂപ്പിൽ സ്വാമിയാർക്ക് ക്ഷേത്രത്തിന്റെ പൂർണ്ണ അവകാശം നൽകിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവുണ്ടായി,വർഷങ്ങളായി പൂവരണി മഹാദേവ ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ഭരണ സമിതി പ്രദേശ വാസികളും ഭക്തരുമടങ്ങുന്നതാണ്,


എന്നാൽ ഏതാനും വർഷം മുൻപ് ഭരണ സമിതി ട്രസ്റ്റ് ആക്കി മാറ്റി ക്ഷേത്രത്തിന്റെ പൂർണ്ണാധികാരം സ്വന്തമാക്കിയിരുന്ന ഭരണസമിതി ട്രസ്റ്റിൽ നിന്ന് തങ്ങളുടെ ഉടമസ്ഥതയിലുള്ള പൂവരണി ക്ഷേത്രം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെക്കേ മഠം കോടതിയെ സമീപിക്കുകയായിരുന്നു.

ശങ്കരാചാര്യരുടെ നാല് പ്രഥമ ശിഷ്യരുടെ ആസ്ഥാന മഠങ്ങളാണ് തൃശൂർ തെക്കേ മഠം നടുവിൽ മഠം ഇടയിൽ മഠം വടക്കേ മഠം. ഇതിൽ തെക്കേ മഠത്തിന് തിരുവിതാം കൂർ മഹാരാജാവ് നൽകിയ പാലാ കൂട്ടിക്കൽ വില്ലേജിലെ 2651 മുതൽ 2840 വരെയുള്ള സർവ്വേ നമ്പറുകളിൽ പെട്ട 6222.90 ഏക്കർ ഭൂമിയുടെ ഉടയോൻ പൂവരണി ശ്രീ മഹാദേവൻ ആണെന്നും എന്നാൽ ഇന്ന് ഭൂ മാഫിയകൾ കയ്യേറിയ മിച്ച ഭൂമി 1 ഏക്കർ മാത്രമാണ് ഉള്ളതെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്,

നിലവിൽ കയ്യേറിയ മുന്നൂറ് ഏക്കർ ഭൂമി തിരികെ പിടിച്ച്, കരമൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് നിലവിലെ ക്ഷത്ര ഭരണ സമിതി ട്രസ്റ്റിനെ വെട്ടിലാക്കി യഥാർത്ഥ ഉടമ തെക്കേ മഠത്തിന് വിധി വന്നത്,ഇന്ന് രാവിലെ കോടതി വിധി നടപ്പിലാക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ട്രസ്റ്റ് അംഗങ്ങളും അവരെ അനുകൂലിക്കുന്നവരും തടഞ്ഞത് നേരിയ തർക്കത്തിന് കാരണമായി എങ്കിലും,

നിലവിലെ ഭരണ സമിതി ട്രസ്റ്റ് പിരിച്ചു വിട്ട് തെക്കേ മഠത്തിന് ക്ഷേത്രാവകാശം തിരികെ നൽകി ഭക്തരെയും നിലവിലെ ഭരണ സമിതി അംഗങ്ങളേയും ഉൾപ്പെടുത്തി  മഠത്തിന്റെ അനുമതിയോടു കൂടി പുതിയ ഭരണ സമിതി ഉണ്ടാക്കി പൂവരണി ക്ഷേത്രവും അനുബന്ധ സ്വത്തുക്കളും സ്വകാര്യ വ്യക്തികളുടെയും സ്വാർത്ഥ താല്പര്യക്കാരുടെയും പക്കൽ നിന്ന് സംരക്ഷിക്കണമെന്നുമാണ് മറ്റു വിഭാഗത്തിന്റെയും ആവശ്യം,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !