ഏകീകൃത കുർബാന ആവശ്യവുമായി സി എൻ എ പൗരസ്ത്യ കാര്യാലയം സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിക്കും

കൊച്ചി: പൗരസ്ത്യ കാര്യാലയം അടക്കമുള്ള വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ രേഖ മൂലം പരാതി നൽകുവാൻ കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതി നേതൃയോഗം തീരുമാനിച്ചു.

അടിക്കടി സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും നാളിത് വരെ സഭാവിരുദ്ധരെ പുറത്താക്കാത്തപക്ഷം ഏകികൃത വിശുദ്ധ കുർബാന അർപ്പണം നടപ്പാക്കുകയും ചെയ്തില്ലെങ്കിൽ വത്തിക്കാനിൽ എത്തി പ്രതിനിധികൾ പ്രാർത്ഥന ഉപവാസം ഉൾപ്പെടെ നടത്താനും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത നേതൃയോഗം ചൂണ്ടിക്കാട്ടി.

സാമൂഹ്യതിന്മകൾക്കെതിരെ മാർ തോമ ശ്ലീഹായുടെ പാരമ്പര്യമുള്ള മുഴുവൻ ക്രൈസ്തവ സഭകളുമായി സഹകരിച്ച് പ്രവർത്തിക്കാനും സിഎൻഎ തീരുമാനിച്ചു.കാലഹരണപ്പെട്ടതും സഭ നിരോധിച്ചതുമായ പ്രവർത്തനങ്ങൾ കുർബാന എന്ന പേരിൽ ബലിവേദിയിൽ അർപ്പിക്കുന്നത് കുറ്റകരമാണ് അത് വിശ്വാസികൾക്കും സഭക്കും തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഇത്തരം യാഥാർത്ഥ്യങ്ങൾ അറിയുന്ന സിനഡിലെ മറ്റ് മെത്രാൻമാർ മൗനം പാലിക്കുന്നത് വിശ്വാസികളോടുള്ള വഞ്ചനയും ചതിയുമാണ് ഇത് മാപ്പർഹിക്കാത്ത കുറ്റവും വീഴ്ചയുമാണ്. മാർപാംപ്ലാനിയുടെ പ്രവർത്തനങ്ങൾ സഭവിരുദ്ധമാണ് എന്ന് പറയുന്ന ബിഷപ്പുമാർ എന്ത് കൊണ്ട് ഇക്കാര്യത്തിൽ പരസ്യ നിലപാട് സ്വീകരിക്കുന്നില്ല എന്നത് വിശ്വാസികളിൽ ഏറെ ആശങ്ക വർധിപ്പിക്കുന്നതായി നേതൃയോഗം എടുത്ത് പറഞ്ഞു.

പിതാവ് മക്കളോടൊന്ന പോലെ സഭ വിശ്വാസികളുടെ ഭവനമായ അരമനയിൽ സഭയെ സംബദ്ധിക്കുന്ന വേദനകളും ആശങ്കകളും പങ്ക് വയ്ക്കുവാൻ ചെന്നവരെ ന്യായമായ ആവശ്യങ്ങളുടെ മേൽ മുഖം തിരിക്കുകയും അവജഞയോടെ പെരുമാറുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്ത് വിശ്വസികളിൽ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നതായി സിഎൻഎ ചൂണ്ടിക്കാട്ടി.

പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അക്രമങ്ങളുടെ അറിയപ്പെടുന്ന നാടായ കണ്ണൂരുകാരനാണ് എന്ന് പറഞ്ഞ് വിശ്വാസികളെ ഭീക്ഷണിപ്പെടുത്തുകയും ഒഴിഞ്ഞ് മാറാനും ഓടിയൊളിക്കാനുമാണ് മാർപാംപ്ലാനി ശ്രമിച്ചതെന്ന അഭിപ്രായവും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അഭിപ്രായപ്പെട്ടു.അതിരൂപത നേതൃയോഗത്തിൽ സിഎൻഎ ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു.ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ഷിജു സെബാസ്റ്റ്യൻ എൻ.എ. സെബാസ്റ്റ്യൻ, എം.എ. ജോർജ്, ആൻറണി മേയ്ക്കാൻ തുരുത്തിൽ, ഡേവീസ് ചൂരമന ,ബൈജു ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !